Deshabhimani

കയറ്റിറക്ക്‌ തൊഴിലാളി സംസ്ഥാന സമ്മേളനം; ചുവപ്പണിഞ്ഞു
പാതകൾ

citu state cnfrnce
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2025, 02:35 AM | 2 min read

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 15-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുളള കൊടിമര, പതാകജാഥകളിലും ദീപശിഖാ റാലിയിലും ആവേശപൂർവം തൊഴിലാളികൾ. സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്ന പേരൂർക്കട സദാശിവന്റെ സ്മൃതിമണ്ഡത്തിൻനിന്ന് പൊതുസമ്മേളന നഗരിയിലേക്കുളള കൊടിമരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ജാഥാ ക്യാപ്റ്റൻ വട്ടപ്പാറ ബി ജയകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. പി എസ് അനിൽകുമാർ അധ്യക്ഷനായി. മാനേജർ ചാന്നാൻവിള മോഹനൻ,സിപിഐ എം ഏരിയ സെക്രട്ടറി ബി ബിജു,എ അജ്മൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു. നാലാഞ്ചിറ ശിശുപാലൻ സ്മൃതിമണ്ഡപത്തിൽനിന്നുളള ദീപശിഖ സിപിഐ എം ഏരിയ സെക്രട്ടറി ബി ബിജു ജാഥാ ക്യാപ്റ്റൻ ബി കെ രതീഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.


വി ശാന്തകുമാർ അധ്യക്ഷനായി. ജാഥാ മാനേജർ ടി ബൈജു സംസാരിച്ചു. ജില്ലാ ട്രഷറർ എൻ വിജയകുമാർ ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ് വി എസ്‌ ശ്രീകാന്ത് മാനേജറുമായ പതാകജാഥ കാട്ടാക്കട ശശിയുടെ സ്മൃതിമണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എസ് സരേഷ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ഗോവിന്ദ് കളമച്ചൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം അഭിലാഷ്, രഞ്ജിത്ത്,ഹരികേഷ്,ഹാജാ നവാസ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേഷൻ കടവ് രക്തസാക്ഷി ഹരിദാസൻ സ്‌മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാറാലി സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ വി ജയപ്രകാശ് ദീപശിഖ ജാഥാ ക്യാപ്റ്റൻ കഠിനംകുളം സാബുവിന് കൈമാറി ഉദ്ഘാടനം ചെയ്‌തു. വി സാംബശിവൻ അധ്യക്ഷനായി. സ്റ്റേഷൻകടവ് ഷിബു,ജാഥാ മാനേജർ ജില്ലാ കമ്മിറ്റിയംഗം ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ആറ്റിപ്ര സദാനന്ദൻ സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ റാലി ജാഥാ ക്യാപ്റ്റൻ വി സുരേഷ് സുരേഷ് ബാബുവിന് കൈമാറി സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ ഉദ്ഘാടനം ചെയ്‌തു. മേടയിൽ വിക്രമൻ അധ്യക്ഷനായി. ജാഥാ മാനേജർ വി കേശവൻകുട്ടി, എസ് വിനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മാരായമുട്ടം എൻ ചെല്ലപ്പൻപിളളയുടെ സ്‌മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാറാലി കെ ആൻസലൻ എംഎൽഎ ജാഥാക്യാപ്‌റ്റൻ ഇ തങ്കരാജിന്‌ കൈമാറി ഉദ്ഘാടനം ചെയ്‌തു. ജെ രാജൻ അധ്യക്ഷനായി. മാനേജർ മഹാദേവൻ, എൻ എസ് ദിലീപ്, കെ മോഹൻ എന്നിവർ സംസാരിച്ചു. പാറശാലയിൽ എൻ പി സെൽവൻ സ്മാരകത്തിൽനിന്നുളള ദീപശിഖാറാലി സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ ജാഥാ ക്യാപ്റ്റൻ ജെ ജയദാസിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മാനേജർ ജെ ജോജി, എൻ രാധാകൃഷ്ണൻ, ഡി സജി എന്നിവർ സംസാരിച്ചു. കല്ലറ സി ശശിധരക്കുറുപ്പ് സ്മൃതി മണ്ഡപത്തിൽനിന്നുളള പതാക ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു. ജി ബേബി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ ബാബുരാജ്, ജാഥാ മാനേജർ ആർ മോഹനൻ എന്നിവർ സംസാരിച്ചു. കെ മീരാൻ സാഹിബ് സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ വെഞ്ഞാറമൂട്ടിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.


ആർ എസ് ജയൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ അനിൽകുമാർ, മാനേജർ ബി ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി എച്ച് ജോസഫ് സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ വെമ്പായത്ത് സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എ നൗഷാദ്, മാനേജർ ആർ എസ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home