ad
Deshabhimani

തലസ്ഥാനത്ത്‌ കോളറ മരണം; പ്രദേശത്തെ സാമ്പിളുകൾ പരിശോധിക്കും

cholera
വെബ് ഡെസ്ക്

Published on Apr 27, 2025, 08:09 PM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്ത്‌ കോളറ മരണം. മുട്ടട സ്വദേശിയായ 63കാരന്റെ മരണം കോളറ മൂലമെന്ന്‌ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്നു. ഏഴുദിവസം മുമ്പായിരുന്നു മരണം. മരണാനന്തരം മലം പരിശോധിച്ച ഫലം ലഭിച്ചപ്പോഴാണ് കോളറയെന്ന് സ്ഥിരീകരിച്ചത്. ഇയാൾ കേരളത്തിന് പുറത്ത്‌ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.


മരണകാരണം കോളറയാണെന്ന് വ്യക്തമായതോടെ പ്രദേശത്തെ സാമ്പിളുകള്‍ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്‌. നിലവില്‍ മറ്റാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്ക വേണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. 2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ റിപ്പോർട്ട് ചെയ്തത്. നെയ്യാറ്റികരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് അന്ന്‌ രോഗം കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home