ad
Deshabhimani

ചിത്രപ്രിയയുടെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്; അറസ്റ്റിൽ

chithrapriya.jpg
വെബ് ഡെസ്ക്

Published on Dec 10, 2025, 08:15 AM | 1 min read

കാലടി: മലയാറ്റൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ (19) മരണം കൊലപാതകമെന്ന് സമ്മതിച്ച് ആൺസുഹൃത്ത് അലൻ. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് യുവാവ് മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.


മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. മലയാറ്റൂർ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിനുസമീപം റോഡരികെയുള്ള വിജനമായ പറമ്പിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ്‌ യൂണിറ്റിലെ ജീവനക്കാരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


ഞായർ പുലർച്ചെമുതൽ പെൺകുട്ടിയെ കാണാനില്ലെന്നുകാണിച്ച് കാലടി പൊലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. അമ്മ: ഷിനി. സഹോദരൻ: അഭിജിത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home