ad
Deshabhimani

print edition വാക്സിനെടുത്ത കുട്ടി മരിച്ചസംഭവം: സൂപ്രണ്ടിനും ഡോക്ടർമാർക്കും എതിരെ കേസ്‌

police jeep
വെബ് ഡെസ്ക്

Published on Apr 30, 2026, 12:01 AM | 1 min read

പുനലൂർ: പുനലൂർ താലൂക്കാശുപത്രിയിൽ പേവിഷബാധ വാക്‌സിനെടുത്ത എട്ടു വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചസംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, ചികിത്സാവിവരങ്ങൾ നൽകാതെ തെളിവ് നശിപ്പിച്ചതിന് സൂപ്രണ്ട് കെ ആർ സുനിൽകുമാർ എന്നിവർക്കെതിരെയാണ്‌ കേസ്‌.


2025 ഏപ്രിൽ എട്ടിനാണ്‌ കുന്നിക്കോടുള്ള വീടിന് സമീപം നിയ ഫൈസലിന് (എട്ട്‌) തെരുവുനായയുടെ കടിയേറ്റത്‌. തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പേ വിഷബാധയ്ക്കുള്ള ഇമ്യൂണോഗ്ലോബിൻ ഇഞ്ചക്‌ഷൻ നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി പാലിക്കാതെ ചികിത്സാപ്പിഴവ് വരുത്തിയെന്നാണ്‌ കേസ്‌. തുടർന്ന് പേ വിഷബാധ മൂർച്ഛിച്ച നിയ ഫൈസൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2025 മെയ് അഞ്ചിന് മരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home