ad
Deshabhimani

print edition ‘മുഖ്യമന്ത്രിയുടെ വിമാനയാത്ര സംശയകരം’

Vijin

എം വിജിൻ

വെബ് ഡെസ്ക്

Published on Sep 22, 2026, 01:30 AM | 1 min read

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രക്കുപിന്നിൽ ബിനാമിയെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ദുരന്തമുഖത്തേക്ക് പോകുമ്പോൾ സർക്കാർ ചെലവിലാണ് പോകേണ്ടത്. മുമ്പ്‌ മംഗളുരുവിൽ പോയ വിമാനത്തിന്റെ ചെലവ് ആരാണ് വഹിച്ചതെന്ന്‌ പറഞ്ഞിട്ടില്ല.


കർണാടകത്തിലെ സ്പോൺസർമാരുമായി മുഖ്യമന്ത്രിയുടെ ബന്ധം എന്താണ്. മന്ത്രി കെ എം ഷാജിക്ക്‌ നാല് കോടിയുടെ കാറും സ്പോൺസർ വഴിയാണ് ലഭിച്ചത്. കോടികൾ സമ്മാനിക്കുന്ന സൗഹൃദമാണ് മന്ത്രിമാരുടെ യാത്രകൾക്കുപിന്നിലുള്ളത്. ഇതിൽ ഗൗരവമായ അന്വേഷണം വേണമെന്നും വിജിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home