ദുരിതാശ്വാസ നിധി: വരുമാന പരിധി മൂന്ന് ലക്ഷമാക്കി

വി ഡി സതീശൻ| Photo: Screengrab
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷമായി ഉയർത്തി. നിലവിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയുടെ പരിധിയാണ് മൂന്ന് ലക്ഷമാക്കിയത്. നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജില്ലകളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കലക്ടർമാർക്ക് ഒരു കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ 56 അതിവേഗ കോടതികളുടെ കാലാവധി നീട്ടാനും തീരുമാനമായി. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വാഹനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു.









0 comments