Deshabhimani

ഇന്ന് ഒടിടിയിൽ നാല് മലയാള ചിത്രങ്ങൾ; ദുൽഖറിന്റെ ‘ഐ ആം ഗെയിം’ മുതൽ ‘ആശ’ വരെ, എവിടെ കാണാം ?

OTT

ദുൽഖർ സൽമാൻ (ഇടത്) ആശ സിനിമയുടെ പോസ്റ്റർ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Oct 15, 2026, 07:12 PM | 1 min read

തിരുവനന്തപുരം : ദുൽഖർ സൽമാനെ നായകനാക്കി നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ഉൾപ്പെടെ നാല് മലയാള ചിത്രങ്ങൾ ഇന്ന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ‘ഐ ആം ഗെയിം’, ‘ആശ’, ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’, ‘അടിനാശം വെള്ളപ്പൊക്കം’ എന്നീ ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ എത്തുന്നത്.


ദുൽഖർ സൽമാൻ നായകനായ ചിത്രം ‘ഐ ആം ഗെയിം’ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സെപ്തംബർ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.


ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ആശ’ സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സഫർ സനൽ സംവിധാനം ചെയ്ത ചിത്രം ആശ എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്.


ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' സൺ നെക്സ്റ്റിലൂടെ പ്രേക്ഷകരിലേക്ക് എത്തും. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.


വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മനുഷ്യരുടെയും അവരുടെ പ്രശ്നങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. സൈന പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർ അഭിനയിച്ച ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home