Deshabhimani

വളർത്തുനായയുടെ കടിയേറ്റു, റാന്നിയിൽ പേവിഷ ബാധയേറ്റ് വയോധിക മരിച്ചു

ranni dog attack
വെബ് ഡെസ്ക്

Published on Oct 15, 2026, 07:14 PM | 1 min read

റാന്നി: റാന്നിയിൽ വയോധിക പേവിഷ ബാധയേറ്റു മരിച്ചു. പത്തനംതിട്ട റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. വീട്ടിലെ വളർത്തു നായ ആണ് മൂന്നുമാസം മുമ്പ് എലിക്കുട്ടിയെ കടിച്ചത്. കുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്നാണ് വിവരം.


രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലപ്രദമായില്ല.


നായ കടിച്ചാൽ ആദ്യം ചെയ്യേണ്ടത്


നായയുടെ കടിയേറ്റാൽ ആദ്യം, കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുക


സോപ്പ് ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണം


കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല


കടിയേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിൽ എത്തിക്കണം.


മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്സിനേഷൻ എടുക്കുന്നതിനു പകരമാകില്ല.


പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക‍്സിനേഷൻ.


ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ മുന്നോട്ട് കൊണ്ടുപോവുക





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home