ഛത്തീസ്ഗഢ് സംഭവം: അസംബന്ധ വാദവുമായി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

gerge kurian
വെബ് ഡെസ്ക്

Published on Jul 31, 2025, 10:54 AM | 1 min read

ഡൽഹി : ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അസംബന്ധ വാദവുമായി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. ജാമ്യാപേക്ഷ നൽകിയതിൽ തെറ്റുണ്ടെന്നാണ് ജോർജ്ജ് കുര്യന്റെ വാദം. നടപടിക്രമം പൂർത്തിയാകാതെ ജാമ്യാപേക്ഷ കൊടുത്താൽ തള്ളിക്കളയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇപ്പോൾ ജാമ്യാപേക്ഷ നൽകിയവരായോ കുറ്റക്കാരെന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ക്ഷുഭിതനാകുകയും ചെയ്തു ജോർജ്ജ് കുര്യൻ. ഇതര വാദങ്ങൾ പറഞ്ഞ് കേരളത്തിലെ ക്രൈസ്തവരെ വഞ്ചിക്കുയല്ലേ ബിജെപി ചെയ്തതെന്ന ചോദ്യത്തെയും അടിച്ചമർത്തുകയാണ് ജോർജ്ജ് കുര്യൻ ചെയ്തത്. ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് എംപിമാർക്ക് ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാമെന്നും അതിനാലാണ് രാജ്യസഭയിൽ അവർ ഈ വിഷയം ഉന്നയിക്കാതിരുന്നതും പ്രതിഷേധിക്കാത്തതെന്നും ജോർജ്ജ് കുര്യൻ.


ജാമ്യാപേക്ഷ കോടതിയിൽ വരുമ്പോൾ പ്രോസ്യുക്യൂഷൻ എതിർക്കില്ല എന്നായിരുന്നു ബിജെപി നേതാവ് അനിൽ ആന്റണിയുടെ വാദം. എന്നാൽ പ്രോസ്യുക്യൂഷനുവേണ്ടി അഞ്ച് അഭിഭാഷകരാണ് ജാമ്യം നൽകരുതെന്ന് വാദിക്കാനായി എത്തിയത്. കേരളത്തിൽ ക്രൈസ്തവരുടെ ഒപ്പം നിൽക്കുകയും എന്നാൽ ഛത്തീസ്ഖണ്ഡിൽ പോയി ക്രൈസ്തവർക്കെതിരായി നിലകൊള്ളുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്തുവരുന്ന രീതിയിലാണ് നേതാക്കളുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Home