പോത്തുണ്ടി സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.
വിധികേൾക്കാണ് സജിതയുടെ മക്കൾ കോടതിയിൽ എത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ഈ കേസിൽ ചെന്താമര ഇപ്പോൾ ജാമ്യത്തിലാണ്. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.
ഭാര്യ പിണങ്ങിപ്പോകാൻ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സാജിതയെ വീട്ടിൽക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പുറത്തിറങ്ങിയാൽ താങ്ങാൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും സജിതയുടെ മക്കൾ പ്രതികരിച്ചു.










0 comments