ad
Deshabhimani

'ഫോൺ വിശദമായി പരിശോധിക്കണം, എല്ലാം അതിലുണ്ട്'; മരണത്തിന് കാരണം ഭർത്താവെന്ന് വിഘ്‌നേശ്വരിയുടെ കുറിപ്പ്

Vighneshwari Abhilash death

വിഗ്‌നേശ്വരി, അഭിലാഷ്

വെബ് ഡെസ്ക്

Published on Jul 02, 2026, 09:24 AM | 1 min read

കോവളം: കോവളത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങൾ. വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തിനുസമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് ചൊവ്വ വൈകിട്ടോടെയാണ് ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഭിലാഷി(32)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ മുറിയിൽനിന്നാണ് പൊലീസ് കണ്ടെടുത്തത്. യുവതിയുടെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന ശബ്‌ദസന്ദേശവും കണ്ടെടുത്തു. തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും ഇനി ഇവിടെ നിൽക്കാനാകില്ലെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിലാഷ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും എഴുതിയിരുന്നു. അഭിലാഷാണ് മരണത്തിന്‌ കാരണമെന്നും കുറിപ്പിലുണ്ട്.


തുടർന്നാണ് ബുധൻ രാവിലെ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണയ്ക്കാണ് കേസ്‌. ഫോൺ വിശദപരിശോധനയ്ക്കായി ഫോറൻസിക് അധികൃതർക്ക് നൽകുമെന്ന്‌ വിഴിഞ്ഞം എസ്ഐ ആർ പ്രശാന്ത് പറഞ്ഞു.


​നാഗർകോവിൽ സ്വദേശികളായ നാഗരാജന്റെയും കലയുടെയും മകളാണ് വിഘ്‌നേശ്വരി. രണ്ടുവർഷം മുമ്പായിരുന്നു വിവാഹം. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ടോടെ അഭിലാഷിന്റെ അച്ഛൻ ചന്ദ്രൻ എത്തുമ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ അയൽവാസിയുടെ സഹായത്തോടെ ജനൽച്ചില്ല്‌ തകർത്തു നോക്കുമ്പോഴാണ് വിഘ്‌നേശ്വരിയെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home