Deshabhimani

ട്രെയിൻ സർവീസുകളിൽ മാറ്റം

train new
വെബ് ഡെസ്ക്

Published on Nov 21, 2026, 02:54 PM | 1 min read

പാലക്കാട്‌ : മുംബൈ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. 23-ന് യാത്ര ആരംഭിക്കുന്ന 22114 നമ്പർ തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് (ടി) ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.


24, 27 തീയതികളിൽ യാത്ര ആരംഭിക്കുന്ന 22149 നമ്പർ എറണാകുളം ജങ്‌ഷൻ – പുണെ ജങ്‌ഷൻ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ 40 മിനിറ്റ് വൈകും. 25ന് യാത്ര ആരംഭിക്കുന്ന 22655 നമ്പർ എറണാകുളം ജങ്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ നിയന്ത്രിക്കും. 28-ന് യാത്ര ആരംഭിക്കുന്ന 22653 നമ്പർ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ നിയന്ത്രിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home