print edition വാർത്ത ബിജെപിക്കെതിരെ ; പൊള്ളിയത് ‘ചന്ദ്രിക’യ്ക്ക്

തിരുവനന്തപുരം
കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകിയതിന് ദേശാഭിമാനി ഇൻസ്‌റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച സംഭവത്തിൽ ബിജെപിക്ക് ജയ് വിളിച്ച് മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക. ഇതിനായി ബിജെപി ഉന്നയിക്കുന്ന ‘വ്യാജവാർത്താ’വാദമാണ് ചന്ദ്രികയും കൂട്ടുപിടിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതും രാജ്യ താൽപര്യം ബലികഴിക്കുന്ന അമേരിക്കയുമായുള്ള കരാറും തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുന്ന പുതിയ കോഡുകളുമടക്കം കേന്ദ്ര ബിജെപി നയത്തെയാണ് ദേശാഭിമാനി നിരന്തരം തുറന്നുകാണിച്ചത്. ഇത് വ്യാപകമായി ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത് തിരിച്ചറിഞ്ഞാണ് ഇൻസ്റ്റ അക്കൗണ്ട് മെറ്റയെ ഉപയോഗിച്ച് കേന്ദ്രം പൂട്ടിച്ചത്.
എന്നാൽ, ഇൗ സംഭവത്തിലും ആർഎസ്എസും ബിജെപിയും നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിനോടൊപ്പമാണ് മുസ്ലീംലീഗെന്ന് ചന്ദ്രിക വായിച്ചാൽ മനസ്സിലാക്കാം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ ഏകപക്ഷീയമായി അടച്ചുപൂട്ടുന്ന നിലപാട് സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഇല്ലാതാക്കുമെന്ന ആശങ്കയെങ്കിലും ചന്ദ്രികയ്‌ക്ക് വേണ്ടതായിരുന്നു. മീഡിയാവണ്ണിനും ഏഷ്യാനെറ്റിനും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയപ്പോൾ ദേശാഭിമാനി സ്വീകരിച്ച ശക്തമായ നിലപാട് ചന്ദ്രികയ്‌ക്കില്ലാത്തതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. വർഗീയത എല്ലാക്കാലത്തും പരസ്പരം സഹകരിച്ചാണ് വളരാറ്.










0 comments