ചാല സ്വർണകവർച്ച : മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം : ചാലയിലെ സ്വർണകവർച്ചയിൽ വീണ്ടും വഴിത്തിരിവ്. ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷത്തിനെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കേസിൽ സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ജയറാമും ദിലീപും അമുലും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തൽ. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് ദിവസം മുൻപ് ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കേസിലെ മറ്റ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു.









0 comments