ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലും തിരുവല്ലയിലും പ്രാദേശിക അവധി

ponkala
വെബ് ഡെസ്ക്

Published on Dec 02, 2025, 09:12 PM | 1 min read

ആലപ്പുഴ : ചക്കുളത്ത്കാവ് പൊങ്കാല ദിനമായ ഡിസംബർ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി നൽകി ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും കലക്ടർ എസ് പ്രേം കൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷയ്ക്ക് അവധി ബാധകമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home