print edition ചടയൻ ഗോവിന്ദൻ അനുസ്‌മരണം നാളെ

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ 28–ാം ചരമവാര്‍ഷികദിനം ബുധനാഴ്‌ച ആചരിക്കും. പാര്‍ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനങ്ങള്‍ നടത്തിയും ചടയന്‍ദിനം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ബുധനാഴ്ച രാവിലെ കണ്ണൂർ പയ്യാമ്പലത്ത് ചടയൻ ഗോവിന്ദന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. ജന്മനാടായ കണ്ണൂർ കമ്പിൽ ടൗണിൽ വൈകിട്ട് പ്രകടനവും അനുസ്‌മരണ സമ്മേളനവും ചേരും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്യും.
സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്‌തംബർ ഒമ്പതിനാണ് ചടയന്‍ അന്തരിച്ചത്. 1948ല്‍ കമ്യൂണിസ്‌റ്റ് പാര്‍ടി സെല്ലില്‍ അംഗമായിരുന്നു. 1979ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. പാര്‍ടിയെയും വര്‍ഗ പ്രസ്ഥാനങ്ങളെയും മുന്നോട്ടുനയിക്കാൻ ജീവിതത്തിലുടനീളം പരിശ്രമിച്ചു. പാര്‍ലമെന്ററി രംഗത്തും സജീവമായി ഇടപെട്ടു.










0 comments