ad
Deshabhimani

print edition പ്രതികാര നടപടിക്ക്‌ അനുകൂലമായി നിന്നില്ല: നാഗരാജുവിനെ മാറ്റി; സ്‌പർജൻകുമാർ ഗതാഗത കമീഷണർ

Sparjan.jpg

സ്‌പർജൻകുമാർ

വെബ് ഡെസ്ക്

Published on Sep 23, 2026, 01:31 AM | 1 min read

തിരുവനന്തപുരം: പ്രതികാര നടപടികൾ നടപ്പാക്കാൻ ഒപ്പം നിൽക്കാത്ത ഗതാഗത കമീഷണർ സി എച്ച് നാഗരാജുവിന്റെ സ്ഥാനം തെറിപ്പിച്ചു. മന്ത്രി സി പി ജോണുമായി ഇടഞ്ഞതിന്‌ പിന്നാലെയാണ്‌ നടപടി. ഇന്റലിജൻസ്‌ ഐജിയായാണ്‌ മാറ്റം. ജി സ്‌പർജൻകുമാറാണ്‌ പുതിയ കമീഷണർ. ആർ നിശാന്തിനിയെ സ‍ൗത്ത്‌ സോൺ ഐജിയായും നിയമിച്ചു.


സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതടക്കം മോട്ടോർ വാഹനവകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കാൻ വൻ പരിഷ്‌കാരങ്ങളാണ് കമീഷണറായിരിക്കെ നാഗരാജു നടപ്പാക്കിയത്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളും രാഷ്ട്രീയ സമ്മർദങ്ങളും ശക്തമായതിൽ അതൃപ്‌തിയിലായിരുന്നു അദ്ദേഹം. ചട്ടങ്ങൾ പാലിക്കണമെന്ന്‌ നിലപാടെടുത്ത കമീഷണർ നിയമവിരുദ്ധ ഇടപെടലുകൾക്ക്‌ വഴങ്ങിയില്ല.


പത്തനംതിട്ടയിൽ മോഡിഫിക്കേഷൻ നടത്തിയ ഓഫ് റോഡ് വാഹനത്തിന്‌ 5000 രൂപ പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ അബിൻ വർക്കി എംഎൽഎയുടെ നിർദേശപ്രകാരം സസ്‌പെൻഡ്‌ചെയ്‌തതും നാഗരാജു എതിർത്തു. സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.


ഹൈക്കോടതി ഇടപെടലിൽ വാഹനത്തിന്‌ 50,000 രൂപ പിഴയീടാക്കിയത്‌ നാഗരാജുവിന്റെ നിലപാടിന്‌ അംഗീകാരവും സർക്കാരിന്‌ നാണക്കേടുമായി.

നടപടി വസ്തുതാപരമായ അന്വേഷണ റിപ്പോർട്ട്‌ പ്രകാരമാകണമെന്ന്‌ കമീഷണർ ശഠിച്ചു. തങ്ങളുടെ ആവശ്യങ്ങളൊന്നും നടപ്പാക്കുന്നില്ലെന്ന്‌ യുഡിഎഫ്‌ നേതാക്കളും പരാതിപ്പെട്ടു. ഇതോടെയാണ്‌ നാഗരാജുവിന്റെ കസേര തെറിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home