Deshabhimani

print edition കന്നുകാലി സെൻസസ് പുറത്തുവിടാതെ കേന്ദ്രം; കൃത്യമായ കണക്കില്ല, ആസൂത്രണത്തിന്‌ പ്രതിസന്ധി

Livestock.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 1 min read

നിലമ്പൂർ: പുതിയ കന്നുകാലി സെൻസസ് പൂർത്തിയായിട്ടും അന്തിമ കണക്കുകൾ ലഭ്യമാകാത്തതിനാൽ കേരളം ഇപ്പോഴും 2019ലെ സെൻസസ് വിവരങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിൽ. 2019ലെ കണക്കുനോക്കി എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ മാറ്റം കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ല.


​രാജ്യത്തെ കന്നുകാലി സമ്പത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കാൻ 2024 ഒക്ടോബർ 25നാണ് 21-ാം കന്നുകാലി സെൻസസ് ആരംഭിച്ചത്. 2025 മാർച്ച് 31നകം നടപടികൾ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിൽ നാല് മാസം നീണ്ട ഫീൽഡ് പ്രവർത്തനത്തിന്റെ ഭാഗമായി വീടുതോറും എത്തിയാണ് വിവരശേഖരണം നടത്തിയത്.


കുടുംബശ്രീയുടെ പങ്കാളിത്തമായിരുന്നു കേരളത്തിലെ സെൻസസിന്റെ പ്രത്യേകത. 3,155 സഖിമാരെ വിവരശേഖരണത്തിനായി നിയോഗിച്ചു. പരമ്പരാഗത പേപ്പർ രീതിക്ക് പകരം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തിയത്. മൃഗങ്ങളുടെ എണ്ണം മാത്രമല്ല പ്രായം, ലിംഗഭേദം, ഇനം, ഉപയോഗം തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു.


എന്നാൽ അന്തിമ ഡാറ്റ ലഭ്യമാകാത്തതിനാൽ 2019ലെ കണക്കുമായി താരതമ്യംചെയ്ത് കന്നുകാലികളുടെ എണ്ണത്തിലുണ്ടായ മാറ്റം വ്യക്തമാക്കാൻ കഴിയുന്നില്ല. പദ്ധതികൾ ആസൂത്രണംചെയ്യാൻ പുതുക്കിയ കണക്കുകൾ ആവശ്യമാണ്. ക്ഷീരകർഷകർക്കുള്ള സബ്സിഡികളും ആനുകൂല്യങ്ങളും ആസൂത്രണംചെയ്യുന്നതിനും മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ രൂപപ്പെടുത്തുന്നതിനും വാക്സിനേഷൻ, രോഗനിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും കൃത്യമായ പുതിയ കണക്കുകൾ അനിവാര്യമാണ്.


​29.08 ലക്ഷം കന്നുകാലികൾ


​2019ലെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ 29,08,006 കന്നുകാലികളാണുണ്ടായിരുന്നത്. ഇതിൽ 13,41,996 പശുക്കൾ, 1,01,504 എരുമകൾ, 13,59,161 ആടുകൾ, 1,03,863 പന്നികൾ 1,482 ചെമ്മരിയാടുകൾ ഉൾപ്പെടുന്നു. ജില്ലകളിൽ ആകെ കന്നുകാലികളുടെ എണ്ണത്തിൽ പാലക്കാടാണ് മുന്നിൽ– 3,31,064.


തൃശൂരിൽ 2,75,236, മലപ്പുറത്ത് 2,74,915, തിരുവനന്തപുരത്ത് 2,66,389, എറണാകുളത്ത് 2,53,952, കൊല്ലത്ത് 2,45,617, ഇടുക്കിയിൽ 2,19,220, കോട്ടയത്ത് 1,90,929, കണ്ണൂരിൽ 1,71,662, കോഴിക്കോട്ട് 1,64,660, ആലപ്പുഴയിൽ 1,41,059, വയനാട്ടിൽ 1,38,879, കാസർകോട് 1,17,616, പത്തനംതിട്ടയിൽ 1,17,459 എന്നിങ്ങനെയാണ് കണക്ക്. ആടുകളുടെ എണ്ണത്തിൽ മലപ്പുറമാണ് മുന്നിൽ–1,69,892. പശുക്കൾ ഏറ്റവും കൂടുതൽ പാലക്കാട്–1,66,952. എരുമകൾ തൃശൂരിലാണ് കൂടുതൽ–20,520. പന്നികളുടെ എണ്ണത്തിൽ ഇടുക്കിയാണ് മുന്നിൽ–14,290.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU March

01

print edition തൊഴിൽ കോഡുകൾ പിൻവലിച്ചേ പറ്റൂ
modi trump

02

print edition അമേരിക്കന്‍ ചുങ്കം അടിച്ചേല്‍പ്പിക്കല്‍; പ്രതികരിക്കാൻ ഭയന്ന് മോദി സർക്കാർ
Makkutty Ravuthar

05

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം
deshabhimani section

Recommended

Deshabhimani
Home