ad
Deshabhimani

print edition ചോദ്യങ്ങളിൽ കേന്ദ്ര ഭരണാധികാരി
വിറയ്ക്കുന്നു:
പ്രകാശ്‌ രാജ്‌

..
avatar
പ്രത്യേക ലേഖകൻ

Published on Aug 21, 2026, 01:30 AM | 1 min read

സ. പുഷ്‌പൻ നഗർ
(തൃശൂർ റീജണൽ തിയറ്റർ) : യുവജനങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ച്‌ തുടങ്ങിയതോടെ പരമാധികാരിയായ കേന്ദ്ര ഭരണാധികാരി വിറച്ചുതുടങ്ങിയെന്നും രാജ്യത്ത്‌ ഏകാധിപതിയുടെ ഭരണത്തിന്റെ അന്ത്യം അടുത്തുകൊണ്ടിരിക്കുകയാണെന്നും നടൻ പ്രകാശ്‌ രാജ്‌ പറഞ്ഞു. പാർലമെന്റിൽ പിൻവാതിലിലൂടെ പ്രധാനമന്ത്രി വന്നുപോകുന്ന സ്ഥിതിയുണ്ടായി. തലച്ചോറുകളെയും ചിന്തകളെയും അവർ ഭയക്കുന്നതായി ഡിവെഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


ജനങ്ങൾ ചോദ്യം ചോദിക്കുന്നതും പ്രതിഷേധിക്കുന്നതും അവർക്ക്‌ ഭയമാണ്‌. കാട്ടിലെ വേട്ടക്കാരനായ മൃഗത്തെ കാണുന്പോൾ ഇര ശബ്‌ദം പുറപ്പെടുവിക്കും. ‘നിന്നെ ഞാൻ കണ്ടിരിക്കുന്നു’ എന്നറിയിക്കലാണത്‌. രാജ്യത്തെ യുവാക്കൾ മോദിയോട്‌ വിളിച്ചുപറഞ്ഞിരിക്കുന്നു; താങ്കളെ ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന്‌. ആദ്യമായി അദ്ദേഹത്തിന്റെ അഹംബോധത്തിൽ അവർ മുറിവേൽപ്പിച്ചു. ‘നിങ്ങൾ അത്ര ശക്തനല്ല, നിങ്ങളുടെ രാഷ്‌ട്രീയം ഞങ്ങൾ തിരിച്ചറിയുന്നു ’എന്ന്‌ രാജ്യത്തെ ചെറുപ്പക്കാർ വിളിച്ചുപറഞ്ഞു. നിങ്ങളെ ഞങ്ങൾക്ക്‌ ഭയമില്ല എന്ന്‌ അവർ ഉറക്കെ പറഞ്ഞു.


നമ്മൾ ഒരുപാട്‌ സമരങ്ങൾ കണ്ടിട്ടുണ്ട്‌. തൊഴിലാളികളുടെ, കർഷകരുടെ, സർക്കാർ ജീവനക്കാരുടെ... അങ്ങനെ പലതും. പക്ഷെ, ഒരുചുവട്‌ മുന്നോട്ടുവച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക്‌ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കാരണം, വേട്ടക്കാരൻ അവരെ വലയംചെയ്യും. അവർക്ക്‌ നഷ്‌ടപ്പെടാൻ ജോലിയുണ്ട്‌, ഭൂമിയുണ്ട്‌, മറ്റുപലതുമുണ്ട്‌. എന്നാൽ ചെറുപ്പക്കാർക്ക്‌ നഷ്‌ടപ്പെടാൻ ഒന്നുമില്ല. മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വരുന്പോൾ ഇന്ന്‌ സമരം ചെയ്യുന്ന ചെറുപ്പക്കാർ എട്ടോ പത്തോ വയസ്സ്‌ മാത്രമുള്ളവരാണ്‌. അവരല്ല, ഇ‍ൗ സർക്കാരിനെ തെരഞ്ഞെടുത്തത്‌. വളർന്നപ്പോൾ അവർ ഇ‍ൗ ഭരണസംവിധാനത്തെ ചോദ്യംചെയ്‌തു. ഏകാധിപതിയുടെ ഭരണത്തെ അധികാരത്തിൽനിന്ന്‌ സമയം പാഴാക്കാതെ പുറത്താക്കണം. ഇവർക്കെതിരെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ കഴിയണമെന്നും പ്രകാശ്‌രാജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home