ad
Deshabhimani

നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി; ഒക്‍ടോബർ 15ന് യുപിഐ ഇടപാടുകൾ ബഹിഷ്‍കരിക്കും

upi
വെബ് ഡെസ്ക്

Published on Sep 17, 2026, 07:43 PM | 1 min read

ആലപ്പുഴ : രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ഒക്‍ടോബർ 15ന് യുപിഐ ഇടപാടുകൾ ബഹിഷ്‍കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. സംസ്ഥാനത്തെ ചെറുകിട, വൻകിട വ്യത്യാസമില്ലാതെ മുഴുവൻ വ്യാപാരികളും യുപിഐ ഇടപാടുകൾ ബഹിഷ്‍കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‍സര അറിയിച്ചു.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നൽകിയ ഉറപ്പുകൾ ലംഘിച്ചാണ് 2000 രൂപക്ക് മുകളിലുള്ള കച്ചവട ഇടപാടുകൾക്ക് ഒക്‍ടോബർ 15 മുതൽ 0.4 ശതമാനം നികുതി ഏർപ്പെടുത്തുന്നത്. നടപടി വ്യാപാര വ്യവസായ മേഖലയിൽ അനിശ്ചിതത്വമുണ്ടാക്കും. കോർപറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സ്വർണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏർപ്പെടുത്തിയ എക്‍സൈസ് തീരുവ പിൻവലിക്കണമെന്നും രാജു അപ്‍സര ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home