print edition കർശന നിർദേശം നൽകി കേന്ദ്രസർക്കാർ; 30,000 തസ്‌തികകൂടി വെട്ടി റെയിൽവേ

സുനീഷ് ജോ
Published on Apr 26, 2026, 12:57 AM | 1 min read
തിരുവനന്തപുരം: നിയമന നിരോധം തുടരുന്ന കേന്ദ്രസർക്കാർ റെയിൽവേയിൽ ഇൗ സാന്പത്തികവർഷം മുപ്പതിനായിരത്തോളം തസ്‌തിക വെട്ടിക്കുറയ്ക്കുന്നു. സോണുകൾ, കോച്ച് ഫാക്ടറികൾ പോലുള്ള സ്ഥാപനങ്ങൾ എന്നിവയിൽ കുറയ്ക്കുകയോ പുനർവിന്യസിക്കുകയോ ചെയ്യേണ്ട ജീവനക്കാരുടെ എണ്ണം റെയിൽവേ ബോർഡ് കൈമാറി. കേരളത്തിലെ രണ്ടും തമിഴ്‌നാട്ടിലെ നാലും റെയിൽവേ ഡിവിഷനുകൾ ഉൾപ്പെടുന്ന ദക്ഷിണറെയിൽവേയിൽ 1908 തസ്‌തികയും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്)214 തസ്‌തികയും കുറയ്ക്കണമെന്നാണ് നിർദേശം.
നിലവിൽ റെയിൽവേയിൽ 3.5 ലക്ഷം തസ്‌തികയിൽ നിയമനം നടത്തിയിട്ടില്ല. കരാർജീവനക്കാർ ഏഴുലക്ഷമാണ്. പുതിയ ട്രെയിനുകൾ ഏർപ്പെടുത്തുന്പോഴും പാളങ്ങൾ നിർമിക്കുന്പോഴും അതനുസരിച്ച് നിയമനം നടത്തുന്നില്ല. ആസ്‌തികകൾ വർധിക്കുന്പോഴും ഏറ്റവും കൂടുതൽ സുരക്ഷ കൽപ്പിക്കപ്പെടുന്ന തസ്‌തികകളിൽപ്പോലും കരാർ നിയമനം നടത്തുകയോ വേണ്ടത്ര ജീവനക്കാരെ നിയമിക്കുകയോ ചെയ്യാത്ത സമീപനമാണ്. ജീവനക്കാർക്ക് അധികജോലി ഭാരവും അടിച്ചേൽപ്പിക്കുന്നു. ഏറ്റവും കൂടുതൽ ജോലി നൽകാൻ കഴിയുന്ന പൊതുമേഖല സ്ഥാപനത്തെ കുറച്ച് നിയമനം നൽകുന്നതായി കേന്ദ്രസർക്കാർ മാറ്റുകയാണെന്ന് യൂണിയനുകൾ പറയുന്നു.










0 comments