ad
Deshabhimani

കേന്ദ്ര ബജറ്റ്

ചരിത്രത്തിൽ കാണാത്ത അവഗണന; കേരളത്തിലെ ജനങ്ങളോട്‌ പകതീർക്കുകയാണ്‌ ബിജെപി: സിപിഐ എം

budget 26 nirmala
വെബ് ഡെസ്ക്

Published on Feb 01, 2026, 06:34 PM | 2 min read

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റിൽ ചരിത്രത്തിൽ കാണാത്ത അവഗണനയാണെന്നും കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സി പിഐ എം വ്യക്തമാക്കി..ഏഴ്‌ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട്‌ പകതീർക്കുകയാണ്‌ ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂർ-നഞ്ചൻകോട്‌, തലശേരി-മൈസൂർ, കാഞ്ഞങ്ങാട്‌-കാണിപ്പയ്യൂർ റെയിൽപ്പാതകൾ, വർഷങ്ങളായി സ്ഥലമേറ്റെടുത്ത്‌ കാത്തിരിക്കുന്ന എയിംസ്‌, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങൾ, നെല്ലിന്‌ സംഭരണ വിലയുയർത്തൽ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.


മുഖ്യമന്ത്രി ഉൾപ്പെടെ പലകുറി ഈ ആവശ്യങ്ങൾ നേരിട്ട്‌ ഉന്നയിച്ചതാണ്‌. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാനപാദം 5,649 കോടി രൂപ നിഷേധിച്ച്‌ ബുദ്ധിമുട്ടിച്ച സർക്കാരാണ്‌ കേന്ദ്രത്തിലെങ്കിലും, ബജറ്റിൽ ചിലത്‌ പരിഗണിക്കുമെന്ന്‌ കരുതിയിരുന്നു. ഫിനാൻസ്‌ കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ കടുത്ത നിരാശയാണുണ്ടാക്കുന്നത്‌. റവന്യു ഡഫസിറ്റ്‌ ഗ്രാന്റ്‌ ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ദുർബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രം. കേരളം എന്ന പേര്‌ പോലും ബജറ്റിൽ മുൻപ്‌ ഉണ്ടാകാറില്ലെങ്കിൽ ഇക്കുറി കടലാമയെന്നും, തേങ്ങയെന്നും വന്നിട്ടുണ്ട്‌.


ധാതു ഇടനാഴിയിൽ ഉൾപ്പെടുത്തിയതിന്റെ പിന്നിൽ എന്ത്‌ അജണ്ടയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. കേരള ബജറ്റിൽ ഈ മേഖലയെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ ആവശ്യമായ പദ്ധതി നിർദേശിച്ചിരുന്നു. എന്നാൽ, ഇവിടുത്തെ ധാതുക്കൾ ബഹുരാഷ്ട്ര കുത്തകകൾക്ക്‌ കൊള്ളയടിക്കാൻ തുറന്നിടുന്നതിനുള്ള ശ്രമമാണെങ്കിൽ ശക്തമായി തന്നെ അതിനെ നേരിടേണ്ടി വരും. സംസ്ഥാനത്തിന്റെ നികുതിയും, വിഭവങ്ങളുമെല്ലാം കൊണ്ടുപോവുകയും ഇവിടുത്തെ ജനങ്ങൾക്ക്‌ അർഹതപ്പെട്ട വിഹിതമോ പദ്ധതികളോ അനുവ

കേന്ദ്ര ബജറ്റിൽ ചരിത്രത്തിൽ കാണാത്ത അവഗണന; കേരളത്തിലെ ബിജെപി പ്രതികരിക്കണം: സിപിഐ എംദിക്കുകയുമില്ലെന്ന ഹുങ്ക്‌ ബ്രിട്ടീഷ്‌ രാജിനെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കേരളത്തിലെ ജനങ്ങളെ നോക്കി യൂണിയൻ സർക്കാർ ആട്ടിത്തുപ്പുന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കേരളം ചരിത്രത്തിൽ നേരിടാത്തത്ര അവഗണനയാണ്‌ അനുഭവിക്കുന്നത്‌. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണം.


വികസനമാണ്‌ തങ്ങളുടെ അജണ്ടയെന്ന്‌ വായ്‌ത്താരി പുറപ്പെടുവിക്കുന്ന കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കും, കേന്ദ്ര മന്ത്രിമാർക്കും എന്താണ്‌ പറയാനുള്ളത്‌. കേരളത്തിലെ ജനങ്ങളെ ഇങ്ങിനെ ശിക്ഷിക്കുന്നത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടോ. സംസ്ഥാനത്തെ സാധാരണ മനുഷ്യർ ചിലത്‌ ആഗ്രഹിച്ചിരുന്നു. അവരോട്‌ കേന്ദ്ര സർക്കാരും, കേരളത്തിലെ ബി.ജെ.പി നേതാക്കളും മറുപടി പറയണം. അസാധാരണമായ അവഗണന തുടരുന്ന കേന്ദ്ര സർക്കാരിനതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home