ad
Deshabhimani

സെൻസസ്‌ 2027: വിവരശേഖരണം നാളെ മുതൽ

Census 2027
വെബ് ഡെസ്ക്

Published on Jun 30, 2026, 08:58 PM | 1 min read

തിരുവനന്തപുരം: സെൻസസ്‌ 2027ന്റെ ഭാഗമായി എന്യൂമറേറ്റർമാരുടെ വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന്‌ ബുധനാഴ്‌ച തുടക്കം. വീടുകളുടെ അവസ്ഥ, കുടുംബങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആസ്‌തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എന്യൂമറേറ്റമാർ ശേഖരിക്കും.


ജൂലൈ 30 വരെയാണ്‌ ഒന്നാംഘട്ടം. ആകെ 33 ചോദ്യങ്ങളുണ്ടാകും. സെൽഫ് എന്യൂമറേഷനിൽ വിവരങ്ങൾ സ്വയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരിശോധിച്ച്‌ സ്ഥിരീകരിക്കും. സെൽഫ് എന്യൂമറേഷൻ ചൊവ്വാഴ്‌ച സമാപിച്ചു. ഫീൽഡുതല വിവരശേഖരണത്തിന്‌ സംസ്ഥാനത്ത്‌ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home