ad
Deshabhimani

എല്ലാം സിസി ടിവി കണ്ടു; ബസിൽ വച്ച് മോഷണം നടത്തിയ കർണാടക സ്വദേശിനി പിടിയിൽ

 Bus Theft case.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 10:39 PM | 1 min read

പെരുമ്പാവൂർ: ബസിൽ മോഷണം നടത്തിയ കേസിൽ കർണാടക കൊപ്പ സ്വദേശിനി രാധയെ (49) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു മോഷണം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽനിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പേഴ്സാണ് മോഷ്ടിച്ചത്.


പെരുമ്പാവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് സംഭവം. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. ഇൻസ്പെക്ടർ ആർ അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ടി കെ അനിൽ, എഎസ്ഐ എ ജി രതി, സീനിയർ സിപിഒമാരായ രജിത് രാജൻ, എം ബി ജയന്തി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home