ad
Deshabhimani

യുവതികളുടെ ചിത്രങ്ങൾ വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

nithin mohandas
വെബ് ഡെസ്ക്

Published on Apr 29, 2026, 10:52 PM | 1 min read

മലപ്പുറം: യുവതിയുടെ ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ച് ടെലഗ്രാം ഗ്രൂപ്പുകളിലിട്ട കേസില്‍ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ എംവിഎച്ച്എസ്എസിനു സമീപത്തെ വെളുത്തപറമ്പിൽ നിധിൻ മോഹൻദാസി (26)നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.


യുകെയിൽ സ്വകാര്യസ്ഥാപനത്തിൽ ലീഗൽ അസിസ്റ്റന്റായ രാമനാട്ടുകര സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ നിധിന്‍ അഡ്മിനായ ടെലഗ്രാം ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. യുവതിയുടെ അമ്മ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിയും നേരിട്ട് പരാതി നല്‍കി.


മൂന്നോളം ടെലഗ്രാം ഗ്രൂപ്പാണ് നിധിൻ അഡ്മിനായിട്ടുള്ളത്. 19ന് പൊലീസ് കേസ് രജിസ്റ്റര്‍‌ചെയ്തു. നിധിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോണില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നോട്ടീസ് നല്‍കി വിട്ടയച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അതിനുശേഷം നടന്ന അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച വൈകിട്ടോടെ നിധിനെ അറസ്റ്റ് ചെയ്തത്.


ഏപ്രില്‍ ഒമ്പതിന് മറ്റൊരു യുവതിയും സമാനമായ പരാതി പരപ്പനങ്ങാടി പൊലീസിന് നല്‍കിയിരുന്നു. മാഹി പൊലീസിലും നിധിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നിധിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് മാഹി പൊലീസ്. താനൂർ സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home