ad
Deshabhimani

പെരുമാറ്റച്ചട്ട ലംഘനം: അരൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

Shanimol Osman

ഷാനിമോൾ ഉസ്മാൻ

വെബ് ഡെസ്ക്

Published on Apr 10, 2026, 11:56 AM | 1 min read

അരൂർ: തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് സമയം കഴിഞ്ഞശേഷം ബൂത്തിൽ കയറിയതിനാണ് കേസ്.


പെരുമ്പളം സൗത്ത് എൽപി സ്കൂളിൽ വ്യാഴം വൈകുന്നേരം ആറരയോടയാണ് ഷാനിമോളും കോൺ​ഗ്രസ് പ്രവർത്തകരും അന്യായമായി കയറിയത്. ബൂത്തിലേക്ക് കയറണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആവശ്യപ്പെട്ടപ്പോൾ പോളിങ് ഉദ്യോ​ഗസ്ഥർ സമ്മതിച്ചില്ല. തുടർന്ന് മൂന്ന് മണിക്കൂറോളം യുഡിഎഫ് പ്രവർത്തകർ ബൂത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുംവിധം പെരുമാറി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം കേസെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home