യുവജനങ്ങൾക്ക് വഴികാട്ടിയായി ‘കരിയർ പാത്ത്‌വേസ്’ ശില്പശാല നാളെ; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മാറുന്ന ആഗോള തൊഴിൽ സാഹചര്യങ്ങളിൽ യുവജനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനായി സംസ്ഥാന നൈപുണ്യ വികസന മിഷൻ ശില്പശാല സംഘടിപ്പിക്കുന്നു. ‘കരിയർ പാത്ത്‌വേസ്, സ്കോളർഷിപ്പ് ആൻഡ് ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല മാർച്ച് 7-ന് ശനിയാഴ്ച രാവിലെ 9:30-ന് പാപ്പനംകോട് വൈറ്റ് ഡാമ്മർ ഹോട്ടലിൽ നടക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് ആണ് ശില്പശാലയുടെ സംഘാടകർ. വിദേശ രാജ്യങ്ങളിലെ ഉപരിപഠന-തൊഴിൽ സാധ്യതകൾ, ആഗോള സ്കോളർഷിപ്പുകൾ, വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
18 മുതൽ 35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ, യുവ സംരംഭകർ എന്നിവർക്കായാണ് ശില്പശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 1:15 വരെ നീളുന്ന സെഷനുകളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.










0 comments