Deshabhimani

കാർ ഡിവൈഡറിൽ ഇടിച്ചു കയറി കത്തിനശിച്ചു

ACCIDENT IMAGE
വെബ് ഡെസ്ക്

Published on Nov 13, 2026, 12:34 PM | 1 min read

തിരുവനന്തപുരം: ദേശീയ പാതയിൽ ചോന്പാല ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുകയറി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിലെ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.പാപ്പിനിശേരിയിൽനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്ത്രീ കളും കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home