തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കത്തിയ കാര്‍
തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ കാറിൽ പൂർണമായും കത്തിനശിച്ചു.
ഓടുന്നതിനിടെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മുക്കത്തു നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. അവധിക്കാലമായതിനാൽ ഈ റൂട്ടിൽ ഏറെ വാഹനങ്ങളുണ്ടായിരുന്നു. കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസം നേരിട്ടു. തീയണച്ച ശേഷം വാഹനം റോഡിൽ നിന്ന് നീക്കിയതോടെയാണു ഗതാഗതം സാധാരണ നിലയിലായത്.










0 comments