കോട്ടയത്ത് കഞ്ചാവ് ചെടി കണ്ടെത്തി

പൂഞ്ഞാർ: പനച്ചികപ്പാറയിൽ മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്ന് കഞ്ചാവു ചെടി കണ്ടെത്തി. കഞ്ചാവുമായി ശനിയാഴ്‌ച പത്താംക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം.
സ്ഥലത്ത് ഒരു ചെടിയായിരുന്നു ഉണ്ടായിരുന്നത്. ചെടി കണ്ടതിനെ തുടർന്ന് ഈരാറ്റുപേട്ട എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചവർ വലിച്ചെറിഞ്ഞ അവശിഷ്ടത്തിൽ നിന്നാകാം ചെടി വളർന്നതെന്ന് കരുതുന്നു.
0 comments