ad
Deshabhimani

മുണ്ടക്കയത്ത് പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി; കേസെടുത്തു

cannabis plant
വെബ് ഡെസ്ക്

Published on Jun 04, 2025, 04:01 PM | 1 min read

മുണ്ടക്കയം : മുണ്ടക്കയം ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നജീബ് പി എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മധു കെ ആർ എന്നിവരടങ്ങിയ സംഘമാണ് ചെടി കണ്ടെത്തിയത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തു.


78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9447927927, 9400069510, 9400069518, 9496499299 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും, വിവരം അറിയിക്കുന്നവരുടെ പേരോ വിലാസമോ നൽകേണ്ടതില്ലെന്നും എന്നും ഫോൺ നമ്പറുകൾ രഹസ്യമാക്കി വയ്ക്കുന്നതാണെന്നും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home