ad
Deshabhimani

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; പൊലീസ് സംരക്ഷണം ഒരുക്കും: ഹൈക്കോടതി

thanthra vidya peedam
വെബ് ഡെസ്ക്

Published on Oct 24, 2025, 10:24 PM | 1 min read

കൊച്ചി: ക്രമക്കേട് പരാതിയെത്തുടർന്ന് റദ്ദാക്കിയ കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് 31നകം നടത്തണമെന്ന് ഹൈക്കോടതി. എസ്എഫ്ഐ, കെഎസ് യു നൽകിയ ഹർജിയിലാണ് ഉത്തരവ്. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം വേണം. നവംബർ ആദ്യവാരം പരീക്ഷ ആരംഭിക്കുന്നതിനാലാണ് അതിന് മുൻപ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടത്.


മുൻപ് ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കലിക്കറ്റ് സർവ്വകലാശാല കാമ്പസിൽ നടത്തിയ അക്രമത്തിൽ മൂന്ന് യുഡിഎസ്എഫ് നേതാക്കൾ അറസ്റ്റിലായിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ല പ്രസിഡൻ്റ് മുതുപറമ്പ് വി കെ ഹൗസിൽ കബീർ (35) ,കെഎസ് യു സംസ്ഥാന ട്രഷറർ ചെങ്ങോട്ടൂർ ചട്ടിപറമ്പ് കാട്ടിക്കുളങ്ങര ഹൗസിൽ മഹമൂദ് ആദിൽ (30), കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവംഗം വള്ളിക്കുന്ന് അരിയല്ലൂർ പാറക്കണ്ടി തറയിൽ സുദേവ് (32) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.


തെരഞ്ഞെടുപ്പ് ചുമതലകളിൽ ഉണ്ടായിരുന്ന പൊലീസുകാരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഇവരുടെ നേതൃത്വത്തിൽ നടന്ന കല്ലേറിൽ തിരഞ്ഞെടുപ്പ് ചുമതലക്കെത്തിയ പാണ്ടിക്കാട് ഐആർബിയിലെ പൊലീസുകാരൻ വിനോദ് ചന്ദ്രൻ്റെ കണ്ണിന് ഗുരതരമായി പരിക്കേറ്റിരുന്നു. കാഴ്ചശക്തി നഷ്ടമായ വിനോദ് ചന്ദ്രൻ കോഴിക്കോട് സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നിരുന്നു.


പതിനഞ്ചോളം പൊലീസുകാർക്ക് ഗുരുതരമായി കൈക്കും തലക്കു മടക്കം പരിക്കേറ്റു. അറസ്റ്റിലായ സുദേവ് തൃശൂർ മാളയിൽ നടന്ന കഴിഞ്ഞ ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ ആയുധങ്ങളുമായി സംഘടിച്ചെത്തി അക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home