ഫുട്ബോൾ താരം റിജോൺ ജോസ് വാഹനാപകടത്തിൽ മരിച്ചു

റിജോൺ ജോസ് (ഇടത്) അപകടത്തിൽപ്പെട്ട ബൈക്ക് (വലത്)| Photo: Social Media, Screengrab
കോഴിക്കോട് : ഫുട്ബോൾ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29) വാഹനാപകടത്തിൽ മരിച്ചു. സഹതാരം ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബൈക്ക് നഗര മധ്യത്തിലെ ഫ്ലൈ ഓവറിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കാലിക്കറ്റ് എഫ്‌സി താരമാണ് റിജോൺ. ഗനി അഹമ്മദ് സന്തോഷ് ട്രോഫി താരമാണ്.
ഇന്നലെ രാത്രി 10.30ഓടെ ക്രിസ്ത്യൻ കോളേജിന് സമീപത്തെ ഫ്ലൈഓവറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റിജോൺ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിക്കറ്റ് എഫ്‌സിക്ക് കനത്ത തിരിച്ചടിയായി താരത്തിന്റെ മരണം.









0 comments