ad
Deshabhimani

വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്; 28.74 ഹെക്ടർകൂടി ഏറ്റെടുക്കാൻ പ്രാഥമിക വിജ്ഞാപനം

Vizhinjam Navaikulam outer ring road
വെബ് ഡെസ്ക്

Published on Sep 21, 2026, 10:29 AM | 1 min read

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അനാസ്ഥ കാരണം അനിശ്ചിതത്വത്തിലായ വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 28.7418 ഹെക്ടർകൂടി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പ്രാഥമിക വിജ്ഞാപനം (3എ) പുറപ്പെടുവിച്ചു. 260 ഹെക്ടർ ഏറ്റെടുക്കാൻ കഴിഞ്ഞ മാസം ഇറക്കിയ വിജ്ഞാപനത്തിന്റെ തുടർച്ചയാണിത്.

ചിറയിൻകീഴ് താലൂക്കിലെ പുളിമാത്ത്


കിളിമാനൂർ, കരവാരം, നെടുമങ്ങാട് താലൂക്കിലെ വാമനപുരം, പുല്ലമ്പാറ, അരുവിക്കര, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിലെ വിഴിഞ്ഞം, പള്ളിച്ചൽ, കാട്ടാക്കട താലൂക്കിലെ വിളപ്പിൽ, കുളത്തുമ്മൽ, വർക്കല താലൂക്കിലെ കടുവൂർ, നാവായിക്കുളം വില്ലേജുകളിൽനിന്ന് കൂടി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഇതുവരെ ആകെ 100 ഹെക്ടറാണ് പദ്ധതിക്കായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏറ്റെടുത്തത്. ഈ ഭൂവുടമകളുടെ നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. പദ്ധതിക്ക് കഴിഞ്ഞ മാസമാണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. കേന്ദ്ര ക്യാബിനറ്റ് അനുമതികൂടി ലഭിച്ചാൽ ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനാകുമെന്ന് ദേശീയപാത അതോറിറ്റി പറയുന്നു.


കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം സംസ്ഥാന സർക്കാരുമായി ധാരണപത്രം ഒപ്പിടണം. നാടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന വൻകിട പദ്ധതിയെ രാഷ്ട്രീയ ദുഷ്‌ടലാക്കോടെ കേന്ദ്രസർക്കാർ നാലുവർഷത്തോളമാണ് പ്രതിസന്ധിയിലാക്കിയത്. പാരിസ്ഥിതികാനുമതിയുടെ പേരിൽ കേന്ദ്ര സ‌ർക്കാർ അനാവശ്യമായി വൈകിപ്പിച്ചതോടെ ഭൂമി വിട്ടുനൽകിയ 12,000ത്തോളം കുടുംബം ദുരിതത്തിലായി. ഭൂ ഉടമകൾക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചശേഷമേ വിതരണം ചെയ്യാനാകൂ എന്ന നിലപാടിലായിരുന്നു കേന്ദ്രം. യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഒരു ചർച്ചയ്ക്കും തയ്യാറായില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home