ad
Deshabhimani

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

MALAPPURAM ACCIDENT
വെബ് ഡെസ്ക്

Published on Sep 21, 2026, 09:50 AM | 1 min read

മലപ്പുറം : മലപ്പുറത്ത് മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മലപ്പുറം - പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home