ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇരട്ടമെഡൽ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളിയും വെങ്കലവും

നഗോയ : ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത മത്സരത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. ഹിമാൻഷു ദില്ലൺ വെള്ളിയും, രുദ്രാങ്ക്ഷ് പാട്ടീൽ വെങ്കലവും നേടി. ഹിമാൻഷു 252.4 പോയിന്റും രുദ്രാങ്ക്ഷ് 230.9 പോയിന്റുമായാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ചൈനയുടെ ഷെങ് ലിഹാവോക്കാണ് ഈ ഇനത്തിൽ സ്വർണം. 10.6 എന്ന മികച്ച സ്കോറോടെ ഫിനിഷ് ചെയ്ത ഷെങ് 254.2 എന്ന ഏഷ്യൻ റെക്കോർഡോടെയാണ് സ്വർണം നേടിയത്.
പാർത്ഥ് മാനെയ്‌ക്കൊപ്പം ടീം ഇനത്തിൽ വെള്ളി നേടിയതിന് ശേഷമാണ് ഇരുവരുടെയും വ്യക്തിഗത വിജയം. ഇന്നലെ വനിതാ ടീം ഇനത്തിൽ ഇളവേനിൽ വാളരിവൻ, സോനം മസ്‌കർ, വിദർശ വിനോദ് എന്നിവർ ചേർന്ന് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു. അതിനുശേഷം വ്യക്തിഗത മത്സരത്തിൽ ഇളവേനിൽ മറ്റൊരു മെഡൽ കൂടി നേടി. ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടിംഗ് സംഘം ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 22 മെഡലുകൾ നേടിയിരുന്നു.








0 comments