മത്സരത്തിന് 10 പേർ

ചിത്രം വ്യക്തം ; കരളുറപ്പോടെ നിലമ്പൂർ

m swaraj

നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് മൂത്തേടം ചോളമുണ്ടയിൽ നൽകിയ സ്വീകരണം

avatar
പി വി ജീജോ

Published on Jun 06, 2025, 12:55 AM | 1 min read


നിലമ്പൂർ

മഴ കലിതുള്ളേണ്ട നാളുകളിൽ തെളിഞ്ഞമാനമാണ്‌ നിലമ്പൂരിൽ. വോട്ടെടുപ്പിന്‌ രണ്ടാഴ്‌ച മാത്രം ശേഷിക്കെ ഇവിടത്തുകാരുടെ മുഖത്തും ആ തെളിച്ചം പ്രകടം. ജനവിധിതേടുന്നത്‌ 10 സ്ഥാനാർഥികൾ. ഉപതെരഞ്ഞെടുപ്പിൽ അനായസവിജയം പ്രതീക്ഷിച്ച്‌ ആദ്യം സ്ഥാനാർഥിയെ ഇറക്കിയത്‌ യുഡിഎഫായിരുന്നു. എന്നാൽ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്റെ മാസ്‌ എൻട്രി പ്രതീക്ഷ തെറ്റിച്ചു. മികച്ച സ്ഥാനാർഥിയെന്ന്‌ മുസ്ലിം ലീഗ്‌–- കോൺഗ്രസ്‌ നേതാക്കളും സമ്മതിച്ച സ്വരാജിന്‌ ലഭിക്കുന്ന പൊതുസ്വീകാര്യതയാണ്‌ യുഡിഎഫിനെ അലട്ടുന്നത്‌. നിലപാടുകളിലെ കൃത്യതയും പറയുന്നതിലെ തീർച്ചയും മൂർച്ചയും സ്വരാജിന്റെ സ്വീകാര്യതയ്‌ക്ക്‌ മാറ്റുകൂട്ടുന്നു.


എൽഡിഎഫ്‌ സർക്കാർ ഒമ്പതുവർഷത്തിനകം 1800 കോടി രൂപയുടെ വികസനപദ്ധതികകളാണ്‌ നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കിയത്‌. അതും എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മേൽക്കൈ നൽകുന്നു. കോൺഗ്രസിൽ മാത്രമല്ല ലീഗിലും പൂർണസ്വീകാര്യനല്ല യുഡിഎഫ്‌ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തെന്ന്‌ ഇതിനകം വെളിവായി. പുറമെയാണ്‌ പി വി അൻവർ ഉയർത്തുന്ന വെല്ലുവിളി. ഷൗക്കത്തിന്റെ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌ത കെ സി വേണുഗോപാൽ, പെൻഷൻകാരെ കൈക്കൂലിപ്പണം പറ്റുന്നവരെന്ന്‌ പറഞ്ഞ്‌ അവഹേളിച്ചതും വിനയായി. മുഖ്യമന്ത്രിയും സർക്കാരും മലപ്പുറത്തെ അപമാനിച്ചെന്നാണ്‌ യുഡിഎഫിന്റെ പ്രധാന പ്രചാരണം. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സംഘപരിവാറിനൊപ്പം സമരം ചെയ്‌ത കോൺഗ്രസിന്റെ ചരിത്രം ഇടതുപക്ഷം വിശദീകരിച്ചതോടെ അതും അവരെ തിരിഞ്ഞുകുത്തി.


യുഡിഎഫിലെ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. മോഹൻ ജോർജാണ്‌ ബിജെപി സ്ഥാനാർഥി. എസ്‌ഡിപിഐ സ്ഥാനാർഥിയായി അഡ്വ. സാദിഖ്‌ നടുത്തൊടിയും മത്സരരംഗത്തുണ്ട്‌. 2,32,384 വോട്ടർമാരുള്ള നിലമ്പൂരിൽ 19നാണ്‌ പോ
ളിങ്‌.



deshabhimani section

Related News

View More
0 comments
Sort by

Home