തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. നെയ്യാറ്റിന്‍കര വച്ചായിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
റേഡിയേറ്ററില്‍ നിന്ന് പുക ഉയരുകയായിരുന്നു. പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ഫയർഫോഴ്സെത്തി തീയണച്ചു. സംഭവത്തിൽ ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
0 comments