ad
Deshabhimani

ഒമ്പതാം ക്ലാസ് വിദ്യാർഥി റാഗിങ്ങിനിരയായി

no ragging.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 08:02 PM | 1 min read

ഉപ്പള: പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ വിദ്യാർഥികൾ റാഗിങ്‌ചെയ്‌തെന്ന്‌ പരാതി. പൈവളിഗെ സ്വദേശി 14കാരനാണ്‌ ക്രൂരമായ മർദനത്തിനിരയായത്‌. കഴുത്തിനും നെഞ്ചിനും സാരമായ പരിക്കേറ്റ കുട്ടിയെ മംഗൽപാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബുധനാഴ്ച സ്കൂൾവിട്ട് വരുന്നതിനിടയിലാണ് മുതിർന്ന വിദ്യാർഥികൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. ഉപ്പളയിലെ മറ്റൊരു സ്കൂളിലും സമാനമായ രീതിയിൽ റാഗിങ് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കുട്ടികൾക്കിടയിലെ ഇത്തരം അക്രമപ്രവണതകൾക്കെതിരെ സ്കൂൾ അധികൃതരും പൊലിസും നടപടി സ്വീകരിക്കണമെന്ന്‌ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home