ad
Deshabhimani

ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

accident youth died
വെബ് ഡെസ്ക്

Published on Aug 31, 2025, 02:30 PM | 1 min read

കളമശേരി : സീപോർട്ട് - എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നോർത്ത് കളമശേരി സുമ നിവാസിൽ സുരേഷ്കുമാറിൻ്റെ മകൻ സിദ്ധാർഥൻ (19) ആണ് മരിച്ചത്. ഞായർ രാവിലെ എട്ടോടെയാണ് സംഭവം. കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ സിദ്ധാർഥന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സിദ്ധാർഥന്റെ ശരീരത്തിലൂടെ പിന്നിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി. ഉടൻ തന്നെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: വിനീത. സഹോദരൻ: ആദിത്യ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home