ad
Deshabhimani

കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവിന്‌ രണ്ടുവർഷം കഠിനതടവ്‌

jail new

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 25, 2026, 07:34 AM | 1 min read

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറയ്ക്കൽ വീട്ടിൽ സി എസ്‌ ശ്രീഹരിയെ(35) ആണ്‌ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്‌. കഴിഞ്ഞ വർഷം ഒക്‌ടോബർ 30ന്‌ ആയിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home