പരിശീലനത്തിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു; ദ്രോണാചാര്യ ജേതാവിനെതിരെ പോക്സോ കേസ്

Representative Image | AI
മുംബൈ: പരിശീലനത്തിനെത്തിയ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദ്രോണാചാര്യ അവാർഡ് ജേതാവായ മല്ലക്കമ്പ് പരിശീലകൻ ഗണേഷ് പ്രഭാകർ ദേവ്റുക്കറിനെതിരെ കേസെടുത്തു. നിലവിൽ ഗണേഷ് പ്രഭാകർ ഒളിവിലാണ്. മുംബൈ പൊലീസ് അന്വേഷണം നടത്തിവരുന്നു.
വർഷങ്ങളായി ഗണേഷ് പ്രഭാകറിന് കീഴിൽ പരിശീലനം നടത്തുന്നയാളാണ് പരാതിക്കാരിയായ പെൺകുട്ടി. വെള്ളി രാവിലെ ഗണേഷ് പ്രഭാകർ തന്നെ പരിശീലന കേന്ദ്രത്തിൽവെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
തുടർന്ന് അവിടെ നിന്ന് ഇറങ്ങിയ വിദ്യാർഥിനി നേരെ കോളേജിലേക്ക് പോയി. ക്ലാസിൽ വിഷമിച്ചിരിക്കുന്നത് കണ്ട് സുഹൃത്തുക്കൾ കാര്യം തിരക്കി. തുടർന്ന് അധ്യാപകനോട് വിവരം പറഞ്ഞു. അധ്യാപകൻ ഈ വിവരം കുടുംബാംഗങ്ങളെ അറിയിച്ചു. തുടർന്ന് കുടുംബം വിദ്യാർഥിനിയെകൂട്ടി മുംബൈ പാർലെ പൊലീസ് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ണേഷ് പ്രഭാകറിനെതിരെ പോക്സോ ചുമത്തി കേസെടുത്തു. സംഭവത്തെക്കുറിച്ച് മുംബൈ മല്ലക്കമ്പ് ഫെഡറേഷനിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
2023ലാണ് ഗണേഷ് പ്രഭാകർ ദേവ്റുക്കർക്ക് ദോണാചാര്യ അവാർഡ് ലഭിച്ചത്.










0 comments