ad
Deshabhimani

ഡൽഹിയിൽ കനത്ത മഴ തുടരുന്നു; റെഡ്, ഓറഞ്ച് അലർട്ടുകൾ

delhi rain
വെബ് ഡെസ്ക്

Published on Aug 25, 2026, 08:47 AM | 1 min read

ന്യൂഡൽഹി : ഡൽഹി - എൻസിആർ മേഖലയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്നും റെഡ് അലർട്ടാണ്. ഗുരുഗ്രാമിലും ഫരീദാബാദിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നോയ്ഡയിൽ മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടെങ്കിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.


കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ ഡൽഹിയിലെ റോഡുകൾ വെള്ളക്കെട്ടിലായി. ​ഗതാ​ഗതം തടസപ്പെട്ടു. വിമാന സർവീസുകളെയും മഴ വ്യാപകമായി ബാധിച്ചു. ഫ്ലൈറ്റ്റഡാർ 24ന്റെ റിപ്പോർട്ട് പ്രകാരം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 15 വിമാനങ്ങൾ റദ്ദ് ചെയ്തു. 90 വിമാനങ്ങൾ വൈകിയാണ് സഞ്ചരിക്കുന്നത്. തിങ്കളാഴ്ച 26 വിമാനങ്ങൾ റദ്ദാക്കുകയും 15 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും 390ലധികം സർവീസുകൾ വൈകുകയും ചെയ്തു.


ഡൽഹിയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തി. സഫ്ദർജങ്ങിൽ 246.2 മില്ലിമീറ്റർ മഴ ലഭിച്ചു. ഡൽഹിയിലെ ല്യൂട്ടൻസ് മേഖല, മഥുര റോഡ്, കൊണാട്ട് പ്ലേസ്, ഭൈറോൺ മാർഗ്, ഐടിഒ, സഖിറ അണ്ടർപാസ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home