എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരു മരണം

കോട്ടയം : എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. തിങ്കൾ പുലർച്ചെ രണ്ടോടെയാ കുറവിലങ്ങാടായിരുന്നു അപകടം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും വരികയായിരുന്ന ബസാണ് മറിഞ്ഞത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.









0 comments