ഓളം കുട്ടികളുടെ പഠനം തുലാസിൽ
print edition കെട്ടിടത്തിന് ഫിറ്റ്‌നസില്ല: പുളിയഞ്ചേരി സൗത്ത് എൽപി പൂട്ടി

അടച്ചുപൂട്ടിയ പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ
കൊയിലാണ്ടി: സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാൽ പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂൾ പൂട്ടി. ഇതോടെ നൂറ്റന്പതോളം കുട്ടികളുടെ പഠനം തുലാസിലായി. കെട്ടിടങ്ങൾ പുതുക്കിപ്പണിയണമെന്ന നഗരസഭയുടെ നിർദേശം സ്‌കൂൾ മാനേജ്‌മെന്റ് അവഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാട് സ്വീകരിച്ചതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂളിന് അവധി നൽകുകയായിരുന്നു.
സ്കൂൾ പൂട്ടാൻ എഇഒ നിർദേശം നൽകിയതോടെ തുടർ അധ്യയനം സാധ്യമാകില്ല. കാലപ്പഴക്കത്താൽ സ്‌കൂൾ അപകടാവസ്ഥയിലാണ്. ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ പട്ടിക ദ്രവിച്ച നിലയിലാണ്. ഷീറ്റിട്ട കെട്ടിടത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുപോലും സ്കൂളിൽ സൗകര്യമില്ല. അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സ്‌കൂളിന് അധികൃതർ നോട്ടീസ് നൽകിയിരുന്നു, എന്നാൽ, മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂൾ പൂട്ടാൻ എഇഒ നിർദേശിച്ചത്.
കുട്ടികൾക്ക് ബദൽ സംവിധാനം ഒരുക്കാൻ കൊയിലാണ്ടി നഗരസഭ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. ചെയർമാൻ യു കെ ചന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽ സ്കൂളിന് തൊട്ടടുത്ത വീടുകളും സൗകര്യപ്രദമായ സ്ഥലങ്ങളും കണ്ടെത്താൻ കമ്മിറ്റിയെ ചുമതലപ്പെടുത്താനും ഇവ എൻജിനിയറിങ് ടീമിനെക്കൊണ്ട് പരിശോധിപ്പിക്കാനും തീരുമാനിച്ചു.










0 comments