ad
Deshabhimani

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണു; മൂന്ന് മരണം

kodakara.png
വെബ് ഡെസ്ക്

Published on Jun 27, 2025, 07:43 AM | 1 min read

തൃശൂർ: കൊടകര ടൗണിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് മരണം. വെള്ളിയാഴ്‌ രാവിലെയോടെയാണ്‌ സംഭവമുണ്ടായത്‌. ഇരുനില കെട്ടിടം ഇടിഞ്ഞ്‌ വീണതിനെ തുടർന്ന്‌ നടന്ന രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തത്.


ആകെ 17 തൊഴിലാളികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്‌. ഇതിൽ അപകടത്തിൽപ്പെട്ട രാഹുൽ, അലിം, റൂബൻ എന്നീ തൊഴിലാളികൾ മരണപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.


വിവരമറിഞ്ഞ ഉടൻതന്നെ ഫയർ ഫോഴ്‌സ്‌ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക്‌ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൊഴിലാളികൾ ജോലിക്ക്‌ പുറത്തേക്കിറങ്ങുന്ന സമയത്താണ്‌ അപകടമുണ്ടായത്‌. അപകടസമയത്ത് 14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി.


കൊടകര പഞ്ചായത്ത്‌ ഓഫീസിന് സമീപത്ത്‌ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് മഴ മൂലം വീണത്. അപകടത്തെത്തുടർന്ന് മൂന്ന് പേരെയും കെട്ടിടം പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home