ad
Deshabhimani

ബിജെപി – കോൺഗ്രസ്‌ ഡീൽ തുറന്നുകാട്ടി ബൃന്ദ കാരാട്ട്‌

print edition ‘ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ’

Brinda

കാട്ടാക്കട മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം മുതിർന്ന നേതാവ് 
ബൃന്ദ കാരാട്ടിനൊപ്പം സൗഹൃദം പങ്കുവയ്ക്കുന്ന വീട്ടമ്മ

വെബ് ഡെസ്ക്

Published on Mar 28, 2026, 02:50 AM | 1 min read

തിരുവനന്തപുരം: ‘ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ ' -– ഒരൊറ്റ സിനിമാ ഡയലോഗ് കൊണ്ട് സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട് കോൺഗ്രസിന്റെ ബിജെപിയുമായുള്ള ഡീൽ തുറന്നുകാട്ടി. കാട്ടാക്കട മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗമായിരുന്നു വേദി. കേരളത്തിൽ മത്സരിക്കാൻ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബിജെപിക്ക് സമ്മാനിച്ചതിനെ പരിഹസിച്ചായിരുന്നു ബൃന്ദ കാരാട്ടിന്റെ മലയാളത്തിലുള്ള സിനിമാ ഡയലോഗ്‌.


തലസ്ഥാന ജില്ലയിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കൂടുതൽ ആവേശം പകർന്ന്‌, രാജ്യത്തെ നിസ്വവർഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ ഇടതുപക്ഷത്തിന്റെ ധീരമുഖം ബൃന്ദ കാരാട്ട്‌. വെള്ളിയാഴ്‌ച കാട്ടാക്കട, നെടുമങ്ങാട്‌, വാമനപുരം മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ അവർ പങ്കെടുത്തു. ആദ്യയോഗം കാട്ടാക്കട മണ്ഡലത്തിലെ പേയാട്‌ ജങ്‌ഷനിൽ. തിങ്ങിനിറഞ്ഞ വനിതാ പ്രവർത്തകർക്ക്‌ കൈകൊടുത്തും ചേർത്തു പിടിച്ചും അവരിലേക്ക്‌ സ്‌നേഹം പകർന്നു.


‘പ്രിയപ്പെട്ട സഖാക്കളേ, സഹോദരീ സഹോദരന്മാരേ നമസ്കാരം’ എന്നു മലയാളത്തിൽ പറഞ്ഞു തുടക്കം. പിന്നെ സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന ഇംഗ്ലീഷിലായി സംസാരം. തന്റെ സംസാരം എല്ലാവർക്കും മനസ്സിലാകുന്നതിനെ ‘ഹാർട്ട്‌ ടു ഹാർട്ട്‌’ എന്നാണ്‌ ബൃന്ദ കാരാട്ട്‌ വിശേഷിപ്പിച്ചത്‌. എ സമ്പത്ത്‌ പരിഭാഷകനായി. സംസ്ഥാനത്ത് സമഗ്ര മേഖലയേയും സ്പർശിച്ച സദ്ഭരണമാണ് ഇടതുസർക്കാർ 10 വർഷം നടപ്പാക്കിയത്‌. സ്ത്രീ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാണ്. 10 വർഷമായി കേരളത്തിലെ സ്ത്രീകൾക്ക് അറിയാം ഒരു രക്ഷിതാവ് ഉണ്ടെന്ന്. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാരിന് മാത്രം നൽകാൻ കഴിയുന്ന ഉറപ്പാണ്‌. ബിജെപി ഭരിക്കുന്ന ഡൽഹിയിൽ പ്രധാനമന്ത്രിയുടെ മൂക്കിനുകീഴിൽ പാവപ്പെട്ടവരുടെ ചേരികൾ തേടി ബുൾഡോസറുകൾവരും. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും ബുൾഡോസറുകൾ ഇരമ്പി വരുന്നുണ്ട്‌.


എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ ആരുടെ വീടുകളിലും ബുൾഡോസർ വരില്ല– ബൃന്ദ പറഞ്ഞു. കരഘോഷത്തോടെയാണ്‌ ജനം ഇ‍ൗ വാക്കുകളെ സ്വീകരിച്ചത്‌. നെടുമങ്ങാട്‌ മണ്ഡലത്തിലെ പോത്തൻകോട്‌ ജങ്‌ഷനിലും വാമനപുരം മണ്ഡലത്തിലെ ഭരതന്നൂർ ജങ്‌ഷനിലും ആവേശം പകരുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ വാക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home