ad
Deshabhimani

ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും പദ്ധതിക്കായി എടുക്കില്ല; ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം നിരായുധരായി: മന്ത്രി

MB RAJESH PALAKKAD
വെബ് ഡെസ്ക്

Published on Jan 25, 2025, 04:55 PM | 3 min read

തിരുവനന്തപുരം : ബ്രൂവറി വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടായില്ലെന്ന് മന്ത്രി എം ബി രാജേഷ്. മല പോല വന്നത് എലിപോലെ പോയി എന്നും മന്ത്രി പരിഹസിച്ചു.കഞ്ചിക്കോട്ടെ എഥനോള്‍ സ്പിരിറ്റ് നിര്‍മാണ ശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.


ചോദ്യങ്ങള്‍ക്കുള്ള പ്രാഥമിക മറുപടി അപ്പോള്‍ തന്നെ നല്‍കിയിരുന്നു. ബാക്കി വിശദമായ കാര്യങ്ങള്‍ നിയമസഭയില്‍ പറയാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിപക്ഷം സഭയില്‍ വിഷയം ഉയര്‍ത്താത്തതിനാലാണ് നിയമസഭയില്‍ മറുപടി ഉണ്ടാകാഞ്ഞത്.


നിയമസഭയില്‍ വിഷയം ഉന്നയിക്കുകയോ അടിയന്തര പ്രമേയം ഉയര്‍ത്തുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയിട്ടും വിഷയം പറഞ്ഞില്ല. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് നന്ദി പ്രമേയ ചര്‍ച്ചയില്‍ പല കാര്യവും പറഞ്ഞ കൂട്ടത്തില്‍ സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതി കൊടുത്ത് വിഷയം ഉന്നയിക്കുകയായിരുന്നു. അതോടെ വലിയ കാര്യമൊന്നുമില്ലെന്ന് മാധ്യമങ്ങള്‍ക്കും തോന്നിയെന്ന് അവരുടെ വാര്‍ത്ത കണ്ടപ്പോള്‍ മനസിലായി

- അദ്ദേഹം പറഞ്ഞു


രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച കാര്യത്തില്‍ വളരെ വിശദമായി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷം നിസഹായരായി, തിരിച്ചൊന്നും ചോദിക്കാനുണ്ടാകാത്ത അവസ്ഥയായി. ഒരു പ്രതിഷേധ സ്വരവും ഉയര്‍ന്നില്ല. അവര്‍ നിരായുധരമായി. അഴിമതിയെ കുറിച്ചിപ്പോള്‍ മിണ്ടുന്നില്ല, മറിച്ച് ജലചൂഷണത്തെ കുറിച്ചാണ് പറയുന്നത്. പാലക്കാട്ടെ ജനത്തെ തെറ്റിദ്ധിരിപ്പിക്കാനാണിപ്പോള്‍ ശ്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.


അങ്ങേ അറ്റം തെറ്റായ പ്രചാരണം പ്രതിപക്ഷവും ചില മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്. ഭൂഗര്‍ഭ ജലചൂഷണം നടത്തുന്നു എന്നാണ് പറയുന്നത്. ഒരു തുള്ളി ഭൂഗര്‍ഭ ജലം പദ്ധതിക്കായി എടുക്കില്ല. അത്തരത്തിലൊരു പ്രൊപ്പോസലിനല്ല സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് അറിയാത്തതല്ല, മുഖ്യമന്ത്രി തന്നെ വിശദമാക്കിയതാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ നുണ പ്രചരിപ്പിക്കുന്നത് കുടില രാഷ്ട്രീയമാണ്.


എന്തിന് ജനത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു. ഈ പ്രൊപോസല്‍ വന്ന ഉന്‍തന്നെ ഭൂഗര്‍ഭ ജലം എടുക്കില്ലെന്ന നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. എങ്ങനെയാണ് പദ്ധതിക്കുള്ള വെള്ളം കണ്ടെത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. അപ്പോള്‍ പ്ലാച്ചിമടയുടെ ഒക്കെ പേരില്‍ പ്രതിപക്ഷ നേതാവ് അവകാശ വാദം ഉന്നയിക്കുന്നത് കണ്ടു.


അത് കേട്ടപ്പോള്‍ വലിയ തമാശയാണ് തോന്നിയത്. ആ സമരത്തിലുണ്ടായ ആളാണ് താന്‍. ഡിവൈഫ്‌ഐ ജില്ലാ പ്രസിഡന്റയായിരുന്നു. അന്ന് ഡിവൈഎഫ്‌ഐ ആണ് പ്ലാച്ചിമട മുതല്‍ പാലക്കാട് കളക്ടറേറ്റ് വരെ സമരം ചെയ്തത്. ഇവരെ ആരെയെങ്കിലും സമരത്തില്‍ കണ്ടിരുന്നോ?. ഒരു ലജ്ജയുമില്ലാതെ പ്ലാച്ചിമട സമരത്തിന്റെ അവകാശവാദവുമായി വന്നിരിക്കുകയാണ്.


ആ സമരത്തില്‍ കേസില്‍ പ്രതികളായവരാണ് ഞാനടക്കമുള്ളവര്‍. മന്ത്രിമാരായി ഇരിക്കുമ്പോള്‍ അത്തരം സമരത്തിന്റെ സത്തക്കു വിരുദ്ധമായി ഒരു തീരുമാനം എടുക്കുമോ എന്നും രാജേഷ് ചോദിച്ചു. രണ്ട് കാര്യങ്ങള്‍ വ്യക്തമായി ഉറപ്പിച്ച ശേഷമാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്.
ഒന്ന് ഒരുതുള്ളി ഭൂഗര്‍ഭ ജലം ഊറ്റില്ല, രണ്ട്: ആവശ്യമായ വെള്ളം മലമ്പുഴയില്‍ നിന്നും മഴവെള്ളത്തിലൂടെ(rain water harvesting) സംഭരിക്കും .ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് അനുമതി നല്‍കിയത്. അതിനാല്‍ ഇന്നോടെ മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റിദ്ധരണാജനകമായ പ്രപരണം അവസാനിപ്പിക്കണം.


ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി മുടക്കരുത്. ഇതൊരു പദ്ധതിയാണ്. അനേകം പദ്ധതി വരാനുണ്ട്. പാലക്കാട് വ്യവസായ ഇടനാഴിക്കായി 1300 കോടിയാണ് മുടക്കിയത്. വ്യാവസായിക മുന്നേറ്റത്തിന് നാട്ടില്‍ കളമൊരുങ്ങുമ്പോള്‍ ഇത്തരം അസത്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതൊരു കമ്പനിയുടേയോ പ്ലാന്റിന്റേയോ മാത്രം പ്രശ്‌നമല്ല, അതിനാലാണ് ഇനിയും പ്രൊപ്പോസലുകള്‍ വന്നാല്‍ സര്‍ക്കാര്‍ അംഗീകാരം കൊടുക്കുമെന്നും ഇത്തരം നിക്ഷേപ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും ഒരിഞ്ച് പിന്‍മാറില്ല എന്നും മുഖ്യമന്ത്രി പറഞ്ഞത്.


അപവാദം പറഞ്ഞാല്‍ ശരിയായ നടപടിയില്‍ നിന്നും പിന്‍മാറുമെന്നാണോ കരുതുന്നത്. ശരിയായ നടപടിയാണ് സ്വീകരിച്ചത് എന്ന് തുടക്കം പറഞ്ഞു. നിയമസഭയില്‍ കാണാം എന്നും പറഞ്ഞു. പല കാര്യങ്ങളും ഇനി ആവര്‍ത്തിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം പറഞ്ഞതാണെന്നും രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു


ദീന വിലാപം പോലെ ടെണ്ടര്‍ ഉണ്ടോ ഉണ്ടോ.. എന്ന് ചോദിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉന്നയിക്കുന്നവരെ കുറിച്ച് ആളുകള്‍ എന്ത് പറയുമെന്നെങ്കിലും വിചാരക്കേണ്ടെ. ടെണ്ടര്‍ വിളിച്ചിട്ടാണോ ഇതെല്ലാം കൊടുക്കുന്നത്. കേരളത്തില്‍ പത്ത് ഡിസ്റ്റിലറിയും എട്ട് ബ്ലെണ്ടിംഗ് യൂണിറ്റും 2 ബ്രൂവറിയുമുണ്ട്. 10ല്‍ ഏഴണ്ണവും തുടങ്ങിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്.


രണ്ട് ഡിസ്റ്റിലറിയാണ് സിപിഐ എം അധികാരത്തില്‍ ഇരിക്കുമ്പോള്‍ കൊടുത്തിട്ടുള്ളത്. ബ്രൂവറി രണ്ടും ആരംഭിച്ചത് കോണ്‍ഗ്രസിന്റെ കാലത്താണ്. ഇതില്‍ ഏതേങ്കിലും ടെണ്ടര്‍ വിളിച്ചിട്ടാണോ? അങ്ങനെ ഒരു നടപടിക്രമം ഉണ്ടോ, ഇല്ല. ഇതൊരു വ്യവസായമാണ്. വ്യവസായം ആരംഭിക്കുന്നത് ടെണ്ടര്‍ വിളിച്ചിട്ടാണോ.


റോഡ് നിര്‍മാണമണെങ്കില്‍ ശരിയാണ്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് റോഡ് നിര്‍മിക്കുമ്പോള്‍ അതാരാണ് കുറഞ്ഞ ചെലവില്‍ നിര്‍മിക്കുക എന്നതിന് ടെണ്ടര്‍ വിളിക്കും. ഇവിടെ ഒരു സംരംഭകന്‍ വരുന്നു. അയാളുടെ ഭൂമി, അയാള്‍ നടത്തുന്ന നിക്ഷേപം, അയാളുടെ പണം, അതിന് ടെണ്ടര്‍ വിളിക്കണമെന്ന് പറഞ്ഞാല്‍ എലിമെന്ററി സ്‌കൂളിലെ കുട്ടികള്‍ പറയാത്ത വാധമല്ലൊ.
ടെണ്ടര്‍ എന്ന ചോദ്യം അങ്ങനെ ദീനവിലാപമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home