ad
Deshabhimani

കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി; നാലുവയസുകാരന് ദാരുണാന്ത്യം

baby girl  in  mothers cradle
വെബ് ഡെസ്ക്

Published on Oct 23, 2025, 03:06 PM | 1 min read

തൃശൂർ: ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. കുന്നംകുളത്തിന് സമീപം എരുമപ്പെട്ടി ആദൂരിൽ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.


അങ്കണവാടിയിൽ പോകുന്നതിനായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം. കുട്ടി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തൊണ്ടയിൽ മൂടി കുടുങ്ങിയത് കണ്ടു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് എത്തി ‍ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home