എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർക്ക് 12,500 രൂപ ബോണസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് 12,500 രൂപയാക്കി. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1000 രൂപ വർധിപ്പിച്ചാണ് ബോണസ് നിശ്ചയിച്ചിരിക്കുന്നത്. ട്രക്ക് ക്ലീനർമാരുടെ ബോണസ് 6,500 രൂപയുമാക്കി.
ജീവനക്കാരുടെ ഈ വർഷത്തെ ബോണസ് നിശ്ചയിക്കുന്നതിനായി അഡീഷണൽ ലേബർ കമീഷണർ (ഐആർ) കെ എം സുനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികളുടെ ഓണം അഡ്വാൻസ് 5,000 രൂപയായും നിശ്ചയിച്ചു.
യോഗത്തിൽ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ബി ഹരികുമാർ, എം ഇബ്രാഹിം കുട്ടി, ഷൈജു ജേക്കബ്, ചന്ദ്രൻ വേങ്ങലോത്ത്, തോമസ് കണ്ണാടിയിൽ മൈലക്കാട് സുനിൽ, റിജു യു , പെരുന്താന്നി രാജു എന്നിവരും ട്രക്ക് കോൺട്രാക്ടേഴ്സ് അസോസിയഷനെ പ്രതിനിധീകരിച്ച് ബാബു ജോസഫ്, അജിൻ ഷാ, പി ടി സതീഷ് ബാബു, സനൽ കുമാർ എന്നിവരും പങ്കെടുത്തു.








0 comments